കെ.പി.എഫ് ഇഫ്താർ ശ്രദ്ധേയമായി
text_fieldsകെ.പി.എഫ് ഇഫ്താർ സംഗമത്തിൽ നിന്ന്
മനാമ: കോഴിക്കോട് പ്രവാസി ഫോറം (കെ.പി.എഫ്) ബി.എം.സിയിൽ നടത്തിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. സിറാജ് പള്ളിക്കര ഇഫ്താർ സന്ദേശം നൽകി. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി അഡ്വ. സുനിൽകുമാർ പി.എം, സോമൻ ബേബി, ബഹ്‌റൈൻ പ്രതിഭയുടെ ബിനു മണ്ണിൽ, കെ.എസ്.സി.എ പ്രസിഡന്‍റ് രാജേഷ് നമ്പ്യാർ, മുൻ ജനറൽ സെക്രട്ടറി സതീശ് നാരായണൻ നായർ എന്നിവർ ആശംസയറിയിച്ചു.
ഇഫ്താർ കമ്മിറ്റി കൺവീനർ കെ. ടി സലിം പരിപാടി നിയന്ത്രിച്ചു. രക്ഷാധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, യു. കെ ബാലൻ, ഇഫ്താർ കമ്മിറ്റി ജോയിന്റ് കൺവീനർ മുനീർ മുക്കാളി, കോർഡിനേറ്റർ ഹരീഷ് പി. കെ, ലേഡീസ് വിങ് കൺവീനർ സജിന ഷനൂബ്, എക്സിക്യൂട്ടീവ് കമ്മിറ്റി- ലേഡീസ് വിങ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
അസീൽ അബ്ദുൾറഹ്മാൻ, സുബൈർ കണ്ണൂർ, മനോജ് വടകര, ജൈസൽ അഹ്മദ്, ജബ്ബാർ കുട്ടീസ്, പ്രജീഷ് തിക്കോടി, അനീസ് വി. കെ, കെപിഎഫ് അംഗങ്ങളും കുടുംബാംഗങ്ങളും, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

