കെ.പി.എഫ് ഹൃദയ പരിശോധനാ ക്യാമ്പ് ആരംഭിച്ചു
text_fieldsകെ.പി.എഫ് ഹൃദയ പരിശോധനാ ക്യാമ്പിൽനിന്ന്
മനാമ: ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലും അപ്പോളോ കാർഡിയാക് സെൻററുമായി ചേർന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) നടത്തുന്ന ഹൃദയ പരിശോധനാ ക്യാമ്പ് ആരംഭിച്ചു.
കെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുനിലത്ത്, ആക്ടിങ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി, ട്രഷറർ വി. റിഷാദ്, ക്യാമ്പ് കോഒാഡിനേറ്റർമാരായ അഖിൽരാജ്, സവിനേഷ്, മുൻ പ്രസിഡൻറ് ഗോപാലൻ വി.സി, സ്റ്റിയറിങ് കമ്മിറ്റി കൺവീനർ ജ്യോതിഷ്, വൈസ് പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിൽ, എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർമാരായ ഹരീഷ്, ജിതേഷ് ടോപ് മോസ്റ്റ്, ശശി അക്കരാൽ, അനിൽകുമാർ, പ്രജിത്ത് ചേവങ്ങാട്ട്, ജോണി താമരശ്ശേരി, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ആദ്യ ദിനം 20ഒാളം പേരെ പരിശോധിച്ചു. കോവിഡ് ബാധിച്ചോ മറ്റോ ഹൃദ്രോഗസാധ്യത സംശയിക്കുന്നവർക്ക് ക്യാമ്പ് കോഓഡിനേറ്റർമാരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്താവുന്നതാണെന്നും പ്രസിഡൻറ് സുധീർ തിരുനിലത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

