ചിൽഡ്രൻസ് വിങ് രൂപവത്കരിച്ച് കെ.പി.എഫ്
text_fieldsപുതുതായി തിരഞ്ഞെടുത്ത ചിൽഡ്രൻസ് വിങ് അംഗങ്ങളും കെ.പി.എഫ് ഭാരവാഹികളും
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് വിങ് രൂപവത്കരിച്ചു. നിരവധി കുട്ടികൾ പങ്കെടുത്ത യോഗത്തിൽ സംയുക്ത് എസ്. കുമാർ പ്രസിഡന്റ് (അൽ നൂർ ഇന്റർനാഷനൽ സ്കൂൾ), മിത്ര റോഷിൽ ജനറൽ സെക്രട്ടറി (അൽ നൂർ ഇന്റർനാഷനൽ സ്കൂൾ), അവനിക് പി.എം (ദി ഇന്ത്യൻ സ്കൂൾ), അർവിൻ രന്ദിഷ് ജോയന്റ് സെക്രട്ടറി (അമേരിക്കൻ സ്കൂൾ), നന്ദിത ആർ. കമനീഷ് പ്രോഗ്രാം കോഓഡിനേറ്റർ (ദി ഏഷ്യൻ സ്കൂൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, വൈസ് പ്രസിഡന്റ് ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി. സലീം, ജമാൽ കുറ്റിക്കാട്ടിൽ, യു.കെ. ബാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കലാ കായിക സാംസ്കാരിക സാമൂഹിക മേഖലകളിൽ കുട്ടികളിലെ കഴിവ് വളർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ രൂപവത്കരിച്ച ചിൽഡ്രൻസ് വിങ്ങിന് മുഹമ്മദ് സലീം (ടോസ്റ്റ് മാസ്റ്റർ), നതാലിയ നായർ (ബഹ്റൈൻ ഗേവൽ മാസ്റ്റേഴ്സ് ആന്വൽ കോൺഫറൻസ് ഇന്റർ നാഷനൽ സ്പീച്ച് ചാമ്പ്യൻ), സുഫ്ര (ടേബിൾ ടോപിക് ചാമ്പ്യൻ), ശ്യാം ഗുപ്ത (ഹ്യൂമറസ് ചാമ്പ്യൻ) എന്നിവർ മോട്ടിവേഷൻ ക്ലാസ് നൽകിക്കൊണ്ട് സംസാരിച്ചു. കെ.പി.എഫ് എക്സിക്യൂട്ടിവ് മെംബേഴ്സ്, ലേഡീസ് വിങ് പ്രതിനിധികൾ, കെ.പി.എഫ് മെംബേഴ്സ് തുടങ്ങിയവർ സന്നിഹിതരായ യോഗത്തിന് ചിൽഡ്രൻസ് വിങ് കൺവീനർ രമാ സന്തോഷ് നന്ദി അറിയിച്ചു. സംഗീത റോഷിൽ കാര്യപരിപാടികൾ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.