Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.എഫ് ഫുട്ബാൾ മത്സരം മേയ് അവസാനം

text_fields
bookmark_border
poster release of football tournament of KPF
cancel
camera_alt

കോഴിക്കോട് പ്രവാസി ഫോറം മേയ് അവസാനം സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരത്തിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു

മനാമ: കോഴിക്കോട് പ്രവാസി ഫോറം (കെ.പി.എഫ്) സംഘടിപ്പിക്കുന്ന ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ മത്സരം മേയ് 30, 31 തീയതികളിൽ സിഞ്ചിലെ അൽ അഹ്‍ലി ക്ലബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത ടൂർണമെന്‍റിന്‍റെ പ്രഖ്യാപനം ബഹ്‌റൈൻ മീഡിയ സിറ്റി (ബി.എം.സി)യിൽ നടന്നു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബഹ്‌റൈൻ ഫുട്ബാൾ നാഷനൽ ടീം ഒഫീഷ്യൽ അംഗം രാജൻ പേരോട് എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസിലൂടെ ടൂർണമെന്‍റ് പ്രഖ്യാപനം നടത്തിയത്.

കെ.പി.എഫ് പ്രസിഡന്‍റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി, സ്പോർട്സ് കൺവീനർ സുധി ചാത്തോത്ത്, സുധീർ തിരുന്നിലത്ത് (രക്ഷാധികാരി, സ്പോൺസർഷിപ് കൺവീനർ), കെ.ടി. സലീം (രക്ഷാധികാരി), യു.കെ. ബാലൻ (രക്ഷാധികാരി), രമ സന്തോഷ് (ലേഡീസ് വിങ് കൺവീനർ), പൊതുപ്രവർത്തകരായ ഇ.വി.യു. രാജീവ്, അജിത്ത് കണ്ണൂർ, സയിദ് ഹനീഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കെ.പി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിങ് അംഗങ്ങൾ, കെ.പി.എഫിന്‍റെ മറ്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. പ്രിയംവദ കാര്യപരിപാടികൾ നിയന്ത്രിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPF football tournament
Next Story