ബഹ്റൈനിൽ കെ.പി.എഫ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; മാറ്റുരയ്ക്കുന്നത് പ്രമുഖ എട്ട് ടീമുകൾ
text_fieldsമനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന്‍റെ (കെ.പി.എഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാം ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഇന്നും നാളെയും തീയതികളിൽ അൽ അഹ്ലി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ അരങ്ങേറും. പ്രവാസി സമൂഹത്തിൽ കായിക സൗഹൃദവും ആരോഗ്യകരമായ മത്സര മനോഭാവവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖ എട്ട് ടീമുകൾ മാറ്റുരക്കും.
ജൂൺ 18 വ്യാഴാഴ്ച രാത്രി 9.30ന് ആരംഭിക്കുന്ന ആദ്യ ദിന മത്സരങ്ങളിൽ എവറസ്റ്റ് എഫ്.സി (നേപ്പാൾ) – പി.എൽ.എസ് മറീന എഫ്.സി, ജി.എസ്.ബി എഫ്.സി – എഫ്.സി ജി.ആർ.ഒ, അൽ കേരളാവി എഫ്.സി – ബേസ് ട്രേഡിംഗ് ഗോസി എഫ്.സി, വുൾഫ് പാക്ക് എഫ്.സി – കിംസ് യുവ കേരള എഫ്.സി എന്നീ ടീമുകൾ ഏറ്റുമുട്ടും. കായിക പ്രേമികൾക്കായി ആവേശകരമായ മത്സരങ്ങൾ ഒരുക്കുന്ന ടൂർണമെന്റിലേക്ക് മുഴുവൻ പ്രവാസി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: കൺവീനർ സുധി ചാത്തോത്ത് +973 35973047, ജോയിന്റ് കൺവീനേഴ്സ് അശ്വതി മിഥുൻ +973 32119436, ബിധുലേഷ് പറമ്പത്ത് +973 33156933.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

