കെ.പി.എഫ് കുടുംബസംഗമവും പൂൾ പാർട്ടിയും ശ്രദ്ധേയമായി
text_fieldsകെ.പി.എഫ് സംഘടിപ്പിച്ച പൂൾ പാർട്ടിയിൽ പങ്കെടുത്തവർ
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി എഫ് ബഹ്റൈൻ) കുടുംബസംഗമവും പൂൾ പാർട്ടിയും സംഘടിപ്പിച്ചു. കെ.പി.എഫ് കുടുംബാംഗങ്ങളും ലേഡീസ് വിംഗും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടി സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായി മാറി.
പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി, കോഓഡിനേറ്റർ ഹരീഷ് പി.കെ എന്നിവർ സംസാരിച്ചു. ലേഡീസ് വിംഗ് പ്രതിനിധികളായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവർ കുടുംബസംഗമങ്ങളുടെ പ്രാധാന്യവും വനിതകളുടെ സജീവ പങ്കാളിത്തവും എടുത്തുപറഞ്ഞു.
ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഈഷാൻ ഷാജിയെ സ്നേഹോപഹാരവും മൊമെന്റോയും നൽകി ആദരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളും വിനോദ മത്സരങ്ങളും അരങ്ങേറി. എന്റർടൈൻമെന്റ് കൺവീനർ ബവിലേഷ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

