രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.പി.എഫ്
text_fieldsമനാമ: സഹകരണ പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവും യു.എൽ.സി.സി.എസിന്‍റെ ചെയർമാനുമായിരുന്ന പാലേരി രമേശന്‍റെ വിയോഗത്തിൽ കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത് സോമൻ എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ, ദീർഘവീക്ഷണവും സമർപ്പിത നേതൃത്വവും കൊണ്ട് സഹകരണ മേഖലയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും, ലാളിത്യവും കർമ്മനിരതത്വവും മനുഷ്യസ്നേഹവും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹത്തിന്റെ വേർപാട് സഹകരണ പ്രസ്ഥാനത്തിനും കേരള സമൂഹത്തിനും തീരാനഷ്ടമാണെന്നും പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും യു.എൽ.സി.സി.എസ് ജീവനക്കാര്യടെയും ദുഃഖത്തിൽ കെ.പി.എഫും പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

