ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ രക്തദാനവുമായി കെ.പി.എഫ്
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ) 79ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് 12.30 വരെ സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘രക്തം നൽകൂ ജീവൻ നൽകൂ’ എന്ന സന്ദേശവുമായി മൂന്ന് മാസം കൂടുംതോറും നടത്തിവരുന്ന ക്യാമ്പിൽ രക്തം നൽകാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ചാരിറ്റി വിങ് കൺവീനറെ സമീപിക്കാമെന്ന് പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. സജിത്ത് വെള്ളികുളങ്ങര (ചാരിറ്റി വിങ് കൺവീനർ) 3627050.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

