കെ.പി.എഫ് രക്തദാന ക്യാമ്പ് അംബാസഡർ ഉദ്ഘാടനം ചെയ്തു
text_fieldsകെ.പി.എഫ് രക്തദാന ക്യാമ്പ് അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തപ്പോൾ
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി അഞ്ചാം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തം നൽകൂ, ജീവൻ നൽകൂ എന്ന സന്ദേശവുമായി കെ.പി.എഫ് ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.
കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ഡെപ്യൂട്ടി സി.ഇ.ഒ ഡോ. റജ യൂസുഫ്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ആശംസകളും അറിയിച്ചു.കെ.പി.എഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി. സലീം, യു.കെ. ബാലൻ, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവരും സംസാരിച്ചു. ചാരിറ്റി കൺവീനർ സവിനേഷ് നന്ദി പറഞ്ഞു. കെ.പി.എഫ് എക്സിക്യൂട്ടിവ് മെംബേഴ്സ്, ലേഡീസ് വിങ് പ്രതിനിധികൾ ചേർന്ന് ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിൽ 150ഓളം പേർ രക്തം കൊടുത്തതായും എല്ലാ മൂന്നു മാസം കൂടുമ്പോഴും കെ.പി.എഫ് രക്ത ദാനം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അടിയന്തര രക്ത ആവശ്യങ്ങൾക്ക് 35059926ൽ ബന്ധപ്പെടണം.

