ഓണാഘോഷം സംഘടിപ്പിച്ച് കെ.പി.എഫ് ബഹ്‌റൈൻ
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈൻ അംഗങ്ങൾക്കായി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ആഘോഷത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി കെ.പി.എഫ് അംഗങ്ങൾ പങ്കെടുത്തു.
കെ.പി.എഫ് ഓണാഘോഷ പരിപാടിക്ക് കൺവീനർ ഹരീഷ് പി.കെ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുധീർ തിരുനിലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അരുൺ പ്രകാശ് ആശംസകൾ നേർന്നു. ട്രഷറർ സുജിത് സോമൻ നന്ദി രേഖപ്പെടുത്തി.
എന്റർടൈൻമെന്റ് വിംഗ് കൺവീനർ ബവിലേഷ്, ലേഡീസ് വിംഗ് ജോയിന്റ് കൺവീനർ അഞ്ജലി സുജീഷ് എന്നിവരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. സംഗീതം, നൃത്തം തുടങ്ങി വിവിധ പരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.
കെ.പി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരികൾ, ലേഡീസ് വിംഗ്, ചിൽഡ്രൻസ് വിംഗ് എന്നിവരുടെ സജീവ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ അവതരണവും ഏകോപനവും സംഗീത റോഷിൽ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

