കെ.പി.എ പ്രവാസിശ്രീ വനിത ദിനാഘോഷം
text_fieldsമനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിത വേദിയായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ വനിത ദിനാഘോഷവും മെംബേഴ്സ് മീറ്റും സംഘടിപ്പിച്ചു. സഗായ റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷബിനി വാസുദേവ് മുഖ്യാതിഥിയായിരുന്നു. പ്രദീപ അനിൽ അധ്യക്ഷത വഹിച്ചു.
ജിഷ വിനു സ്വാഗതം പറഞ്ഞു. കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ, പ്രവാസിശ്രീ കോഓഡിനേറ്റർ മനോജ് ജമാൽ, ജിബി ജോൺ എന്നിവർ സംസാരിച്ചു. സുമി ഷമീർ നിയന്ത്രിച്ച ചടങ്ങിന് ജ്യോതി പ്രമോദ് നന്ദി അറിയിച്ചു. തുടർന്ന് പ്രവാസിശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. പ്രവാസിശ്രീ കോഓഡിനേറ്റർ നവാസ് ജലാലുദ്ദീൻ, ലിജു ജോൺ, രമ്യ ഗിരീഷ്, ഷാമില ഇസ്മായിൽ, ബൃന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആൻസി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

