കെ.പി.എ സ്പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു
text_fieldsകെ.പി.എ സ്പീക്കേഴ്സ് ഫോറത്തിൽ പങ്കെടുത്തവർ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ കലാസാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ മലയാള പ്രസംഗപരിശീലനത്തിനായി കെ.പി.എ സ്പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു. കെ.പി.എ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ചു. വ്യക്തിത്വ വികസനത്തിനും, ദൈനം ദിന ജീവിതത്തിൽ സൗഹൃദയരെയും സദസ്സിനെയും സമർഥമായി അഭിമുഖീകരിക്കാൻ ഉതകുന്ന രീതിയിൽ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് മലയാള പ്രസംഗ പരിശീലനകളരികൊണ്ട് മുഖ്യമായും ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യ പരിശീലകരായ ഇ.എ. സലിം, നിസാർ കൊല്ലം എന്നിവർ അറിയിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറിമാരായ രജീഷ് പട്ടാഴി, അനിൽകുമാർ എന്നിവർ ആശംസകളും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

