കെ.പി.എ സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റ്: ഷഹീൻ ഗ്രൂപ് ജേതാക്കൾ
text_fieldsകെ.പി.എ സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഷഹീൻ ഗ്രൂപ് ടീം സംഘാടകർക്കൊപ്പം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ സ്പോർട്സ് വിങ്ങിെന്റ ആഭിമുഖ്യത്തിൽ നടന്ന സെവൻ എ സൈഡ് സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ് ജേതാക്കളായി.
ജുഫൈർ അൽ നജ്മ ക്ലബ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ അവസാന പന്തിലാണ് അബു സാദ് ടീമിനെ ഷഹീൻ ഗ്രൂപ് തോൽപിച്ചത്. വിജയികൾക്ക് ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ചെയർമാൻ മുഹമ്മദ് മൻസൂർ ട്രോഫികളും കാഷ് അവാർഡും സമ്മാനിച്ചു. ബി.സി.എഫ് ഭാരവാഹികളായ നൗഷാദ്, ആദിൽ, തൗഫീഖ്, അസീസ്, മോഡേൺ മെക്കാനിക്കൽ ജി.എം. ബാബു സക്കറിയ, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ടോണി, എൻ.ഇ.സി പ്രതിനിധി പ്രജിൽ പ്രസന്നൻ, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ രാജ് കൃഷ്ണൻ, വിനു ക്രിസ്റ്റി, കിഷോർ കുമാർ, സ്പോർട്സ് വിങ് കോഓഡിനേറ്റർമാരായ സജീവ് ആയൂർ, നാരായണൻ, ക്രിക്കറ്റ് ഡിവിഷൻ കൺവീനറായ വിനീത് അലക്സാണ്ടർ, ഷാൻ അഷറഫ്, ബോജി രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

