കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.പി.എ സ്നേഹസ്പർശം രക്തദാന ക്യാമ്പിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.എഫ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച മൂന്നാമത്തെ കെ.പി.എ സ്നേഹസ്പർശം രക്തദാന ക്യാമ്പിൽ 25ൽ പരം പ്രവാസികൾ രക്തദാനം നടത്തി.
കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം, വൈ. പ്രസിഡൻറ് വിനു ക്രിസ്റ്റി, ബ്ലഡ് ഡോണേഴ്സ് കൺവീർ സജീവ് ആയൂർ, ഏരിയ കോഓഡിനേറ്റർ സന്തോഷ് കാവനാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ.പി.എ സൽമാബാദ് ഏരിയ പ്രസിഡൻറ് രതിൻ തിലക്, സെക്രട്ടറി സലിം തയ്യിൽ, ട്രഷറർ ലിനീഷ് ആചാരി, വൈ. പ്രസിഡൻറ് ജെയിൻ തോമസ്, ജോ. സെക്രട്ടറി രജീഷ് അയത്തിൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നാരായണൻ, ഹരി പിള്ള, സജികുമാർ, വനിത വിഭാഗം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജിബി ജോൺ, ലിജി ശ്യാം, പൂജ പ്രശാന്ത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ പ്രമോദ്, ഷിനു, പ്രശാന്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

