Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ...

കെ.​പി.​എ സ്നേ​ഹ​സ്​​പ​ർ​ശം ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി

text_fields
bookmark_border
കെ.​പി.​എ സ്നേ​ഹ​സ്​​പ​ർ​ശം ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സി​ത്ര, ഹി​ദ്ദ് ഏ​രി​യ​ക​ൾ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന് 

മ​നാ​മ: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം സ​ഹ​ജീ​വി സ്നേ​ഹ​ത്തി​െൻറ മാ​തൃ​ക​യാ​ക്കി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സി​ത്ര, ഹി​ദ്ദ് ഏ​രി​യ​ക​ൾ ചേ​ർ​ന്ന് കെ.​പി.​എ സ്നേ​ഹ​സ്​​പ​ർ​ശം നാ​ലാ​മ​ത്​ ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി. 40 ഓ​ളം പ്ര​വാ​സി​ക​ൾ ര​ക്തം​ദാ​നം ചെ​യ്​​തു.

കെ.​പി.​എ സി​ത്ര ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ബി​നു കു​ണ്ട​റ, നി​ഹാ​സ് പ​ള്ളി​ക്ക​ൽ , ഹി​ദ്ദ് ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​ബ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ ബി.​ഡി.​എ​ഫ്. ബ്ല​ഡ് ബാ​ങ്ക് ഓ​ഫി​സ​ർ അ​ബ്​​ദു​ല്ല അ​മ​നി​ൽ നി​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു. കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​നു ക്രി​സ്​​റ്റി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

ഹി​ദ്ദ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സ്​​മി​തീ​ഷ്‌, സി​ത്ര ഏ​രി​യ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ഷാ​ൻ, ജോ. ​സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ അ​രു​ൺ​കു​മാ​ർ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സാ​ബി​ത് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. കെ.​പി.​എ വ​നി​ത വി​ഭാ​ഗം എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പൂ​ജ പ്ര​ശാ​ന്ത്, ഷാ​മി​ല ഇ​സ്​​മാ​യി​ൽ, സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPABlood Donation Camp
News Summary - KPA Sneha Touch Blood Donation Camp
Next Story