കെ.പി.എ സൽമാനിയ ഏരിയ സമ്മേളനം
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഭാരവാഹികൾ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സൽമാനിയ ഏരിയ സമ്മേളനം സഗയ റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്നു. ഏരിയ പ്രസിഡന്റ് പ്രശാന്ത് പ്രബുദ്ധൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷൻ ട്രഷററും സൽമാനിയ ഏരിയ കോഓഡിനേറ്ററുമായ രാജ്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിജു ജോൺ, ട്രഷറർ റെജിമോൻ ബേബി കുട്ടി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. രാജ് കൃഷ്ണൻ ചർച്ചകൾക്ക് നേതൃത്വം നൽകി.
ഏരിയ പ്രസിഡന്റായി ബിജു ആർ. പിള്ള, വൈസ് പ്രസിഡന്റായി എൽ. സന്തോഷ് കുമാർ, സെക്രട്ടറിയായി വിഷ്ണു വേണുഗോപാൽ ജോ. സെക്രട്ടറിയായി സിയോൺ സേവ്യർ, ട്രഷററായി റെജിമോൻ ബേബി കുട്ടി എന്നിവരെ തെരഞ്ഞെടുത്തു.
പ്രശാന്ത് പ്രബുദ്ധൻ, ലിജു ജോൺ എന്നിവരെ സെൻട്രൽ കമ്മിറ്റി പ്രതിനിധികളായി തിരഞ്ഞെടുത്തു. ഏരിയ കോഓഡിനേറ്റർ രഞ്ജിത്ത് ആർ. പിള്ള, കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ആർ. കിഷോർ കുമാർ എന്നിവർ വരണാധികാരികളായിരുന്നു. വിഷ്ണു വേണുഗോപാൽ സ്വാഗതവും ബിജു ആർ പിള്ള നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

