കെ.പി.എ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 73ാം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിയന്ത്രിത അംഗങ്ങളെ ഉൾപ്പെടുത്തി ജുഫയർ അൽ സഫീർ ഹോട്ടലിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ബി.കെ.എസ്.എഫ് രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ സാനി പോൾ മുഖ്യാതിഥിയായി. കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ട്രഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു. വൈസ് പ്രസിഡൻറ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കൺവീനർ സന്തോഷ് കാവനാട് എന്നിവർ സംസാരിച്ചു. സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ നിയന്ത്രിച്ച ആഘോഷ പരിപാടികളിൽ കെ.പി.എ കലാകാരന്മാർ അവതരിപ്പിച്ച ദേശസ്നേഹ ഗാനങ്ങളും കുട്ടികളുടെ പ്രസംഗങ്ങളും ശ്രദ്ധേയമായി.

