കെ.പി.എ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ
text_fieldsമനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ (കെ.പി.എ) 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും, മുന്‍ ഭരണസമിതിക്കുള്ള ആദരവും, 2026-ലെ വിളക്കുമരം സുവനീർ പ്രകാശനവും നാളെ വൈകിട്ട് ആറിന് കെ.സി.എ ഹാളിൽ വെച്ച് നടക്കും.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തും.
സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിളക്കുമരം 2026 സുവനീര്‍ മുതിര്‍ന്ന കെ.പി.എ അംഗം റഹീം വാവാകുഞ്ഞു ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് കെ.പി.എയുടെ കലാ-സാംസ്കാരിക വിഭാഗങ്ങളുടെ സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും.
സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ബഹ്‌റൈനിലുള്ള എല്ലാ കൊല്ലം പ്രവാസികളെയും കുടുംബസമേതം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

