കെ.പി.എ മുഹറഖ് ഏരിയ മധുരവിതരണം
text_fieldsകെ.പി.എ മുഹറഖ് ഏരിയ മധുരവിതരണത്തിൽ നിന്ന്
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
പ്രവാസി സഹോദരങ്ങളുമായി ആഘോഷത്തിന്റെ സന്തോഷം പങ്കിടുകയും സഹജീവിതത്തിന്റെ കരുതലും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി, കെ.പി.എയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി മാറി.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കെ.പി.എ മുഹറഖ് ഏരിയ കോർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ, ഏരിയ പ്രസിഡന്റ് മുനീർ, ഏരിയ സെക്രട്ടറി ഷെഫീഖ് എബ്രാഹിംകുട്ടി, ഏരിയ വൈസ് പ്രസിഡന്റ് അജൂബ്, ഏരിയ ട്രഷറർ അജി അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി. കെ.പി.എ പ്രവാസി ശ്രീ അംഗങ്ങൾ സജീവ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

