Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.പി.എ ഹമദ് ടൗൺ ഏരിയ...

കെ.പി.എ ഹമദ് ടൗൺ ഏരിയ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
കെ.പി.എ ഹമദ് ടൗൺ ഏരിയ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം 

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹമദ് ടൗണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളിൽ 350ഓളം പേര്‍ക്ക് പായസ വിതരണം നടത്തി. നേരത്തേ, അൽ അമൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.എ പ്രസിഡന്‍റ് നിസാർ കൊല്ലം കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹമ്മദ് ടൗൺ ഏരിയ പ്രസിഡന്‍റ് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

അൽ അമൽ ഹോസ്പിറ്റൽ സി.ഇ.ഒ ന്യൂട്ടൻ, അഡ്മിനിസ്ട്രേഷൻ മാനേജർ റെജിത, ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ സുജാതൻ, കെ.പി.എ ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി.എ സെക്രട്ടേറിയറ്റ് അംഗങ്ങളായ സന്തോഷ് കാവനാട്, ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അജിത്ത് ബാബു എന്നിവർ നേതൃത്വം നൽകി. ഏരിയ വൈസ് പ്രസിഡന്‍റ് രാഹുല്‍ സ്വാഗതവും സെക്രട്ടറി വിഷ്ണു നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayKPA Hamad Town
News Summary - KPA Hamad Town Area celebrated Independence Day
Next Story