കെ.പി.എ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ജൂലൈ 1 ഡോക്ടേഴ്സ് ദിനം വിപുലമായി ആഘോഷിച്ചു. ഹമദ് ടൗൺ അൽ അമൽ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർമാരും, കെ.പി.എ അംഗങ്ങളും പങ്കെടുത്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ കോഓഡിനേറ്റർ വി.എം. പ്രമോദ് സ്വാഗതം പറഞ്ഞു.
സീനിയർ മെംബർ അജികുമാർ വിശിഷ്ടാതിഥിയായി. അൽ അമൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ന്യൂട്ടൻ, ഡയറക്ടർ നിർമല ശിവദാസൻ, ഡോ. റജില, ബി.ഡി.ഒ സുജാതൻ, കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, ഏരിയ കോഓഡിനേറ്റർ അജിത് ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു.

