കെ.പി.എ ജില്ല പ്രതിനിധിസമ്മേളനം
text_fieldsമനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ജില്ല പ്രതിനിധിസമ്മേളനം മാമീർ ജടായുനഗറിൽ നടന്നു. 10 ഏരിയ കമ്മിറ്റി ഭാരവാഹികള്‍, പ്രവാസിശ്രീ യൂനിറ്റ് ഹെഡ്സ്, സെൻട്രൽ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ 80 അംഗ ജില്ല പ്രതിനിധികള്‍ പങ്കെടുത്തു.
സമ്മേളനം കെ.പി.എ ട്രഷറർ രാജ്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രവർത്തകൻ ചെമ്പൻ ജലാൽ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് നിസാർ കൊല്ലം സംഘടനാ ക്ലാസ് എടുത്തു.
പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അവതരിപ്പിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനോജ് മാസ്റ്റർ സ്വാഗതവും അസി. ട്രഷറർ ബിനു കുണ്ടറ നന്ദിയും പറഞ്ഞു.

