കെ.പി.എ ചില്‍ഡ്രന്‍സ് വിങ് ഏകദിന സമ്മര്‍ ക്യാമ്പ്
text_fieldsകെ.പി.എ ചില്‍ഡ്രന്‍സ് വിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന സമ്മര്‍ ക്യാമ്പിൽ നിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷന് (കെ.പി.എ) ചില്‍ഡ്രന്‍സ് വിങ്ങിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. കളറിങ്, ക്രാഫ്റ്റ്, വിനോദ മത്സരങ്ങള്‍, ക്വിസ്, സൂംബ ഡാന്‍സ്, സ്പെല്ലിങ് മത്സരം, സൃഷ്ടിയിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത സദസ്സ്, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേരന്റിങ് വിഷയത്തില്‍ ബോധവത്കരണം തുടങ്ങി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചുനടത്തിയ ഈ വര്‍ഷത്തെ ക്യാമ്പ് കുട്ടികള്‍ക്ക് വേറിട്ടയനുഭവമായി.
ക്യാമ്പില്‍ വിനു ക്രിസ്റ്റി, അഞ്ജലി രാജ്, മസീറ നജാഹ് തുടങ്ങിയവര്‍ വിവിദ സെഷനുകള്‍ കൈകാര്യം ചെയ്തു. വൈകീട്ട് ചില്‍ഡ്രന്‍സ് വിങ് കോഓഡിനേറ്റര്‍ ജോസ് മങ്ങാടിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷന് വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സ്പീക്കര്‍ രെമിഷ സ്വാഗതം നടത്തിയ സമ്മേളനത്തില്‍ ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ നിസാര്‍ കൊല്ലം ആമുഖപ്രഭാഷണം നടത്തി. സാംസ്കാരികപ്രവര്ത്തകന് പ്രതീപ് പത്തേരി മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്, ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറി അനില്‍കുമാര്‍, കോഓഡിനേറ്റര്‍ അനൂപ് തങ്കച്ചന് എന്നിവര്‍ സംസാരിച്ചു. ഗ്രൂപ് ചാമ്പ്യന്മാര്ക്കുള്ള ട്രോഫിയും ബെസ്റ്റ് ക്യാമ്പ് പെര്‍ഫോമര്‍ക്ക് അല്‍ ഹിലാല്‍ നല്കിയ സൗജന്യ ഡെന്റല്‍ ക്ലീനിങ് വൗച്ചറും സമ്മേളനത്തില്‍ വിതരണം ചെയ്തു. കൂടാതെ ഒരു മാസത്തേക്കുള്ള സൗജന്യ കണ്ണ് പരിശോധന വൗച്ചര്‍, കുടികള്ക്കുള്ള സൗജന്യ മെഡിക്കല്‍ പരിശോധന കൂപ്പണ്‍ എന്നിവയുടെ വിതരണവും നടന്നു. രാവിലെ മുതല്‍ രക്ഷിതാക്കല്‍ക്കായി നടന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പിന് നിരവധിപേര്‍ പങ്കെടുത്തു.
ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ നിസാര്‍ കൊല്ലം, കോഓഡിനേറ്റര്‍മാരായ ജോസ് മാങ്ങാട്, അനൂപ് തങ്കച്ചന്, സിസി അംഗം ലിനീഷ് പി ആചാരി, പ്രവാസശ്രീ അംഗങ്ങളായ പ്രതിഭ അനില്‍, ഷാമില ഇസ്മയില്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സ്പീക്കര്‍ രെമിഷ, കള്‍ചറല്‍ മിനിസ്റ്റര്‍ ദേവിക അനില്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് കോഓഡിനേറ്റര്‍ സന്തോഷ്, പ്രവാസശ്രീ അംഗങ്ങളായ പ്രതിഭ അനില്‍, ഷ്യാമില ഇസ്മായില്‍, ജ്യോതി പ്രമോദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

