കുട്ടി വാർത്ത അവതാരകരുമായി കെ.പി.എ ചിൽഡ്രൻസ് പാർലമെന്റ്
text_fields'ബസ്സി ബീ ന്യൂസ്' റൂമിന്റെ ലോഗോ പ്രകാശനത്തിൽനിന്ന്
മനാമ: കുട്ടികളിലെ മാധ്യമ അഭിരുചികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ചിൽഡ്രൻസ് വിങ്ങായ 'ചിൽഡ്രൻസ് പാർലമെന്റ്' ന്യൂസ് റൂം പ്രവർത്തനമാരംഭിച്ചു. 'ബസ്സി ബീ ന്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ജനുവരി 26 മുതൽ സംപ്രേഷണം ആരംഭിക്കും.
കഴിഞ്ഞ ദിവസം മനാമയിലെ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജ് ന്യൂസ് റൂമിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രവാസി കുട്ടികൾക്ക് മാധ്യമ പ്രവർത്തനത്തിന്റെ ലോകം പരിചയപ്പെടുത്തുന്നതിനും അവരുടെ അവതരണ മികവ് വർധിപ്പിക്കുന്നതിനുമായാണ് കെ.പി.എ ഇത്തരമൊരു നൂതന പദ്ധതിക്ക് തുടക്കമിട്ടത്.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചിൽഡ്രൻസ് വിങ് കൺവീനർ നിസാർ കൊല്ലം, കോഓഡിനേറ്റർമാരായ അനൂപ് തങ്കച്ചൻ, ജോസ് മങ്ങാട്, ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ ജെസ്സിക പ്രിൻസ്, നിവേദ്യ വിനോദ് തുടങ്ങി നിരവധി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

