കെ.പി.എഫ് രക്തദാന ക്യാമ്പ്
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ഈ വർഷത്തെ മൂന്നാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ നടത്തി. രക്തം നൽകാം ജീവൻ നൽകൂ എന്ന സന്ദേശത്തെ ആസ്പദമാക്കി നടത്തിയ ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്ക് പ്രതിനിധി സെക്കന അൽ ജലമിയുടെ സാന്നിധ്യത്തിൽ കെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.
കെ.പി.എഫ് ജനറൽ സെക്രട്ടറി വി.കെ. ജയേഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.സി. ഗോപാലൻ, ഭാരവാഹികളായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, അഷ്റഫ്, പി.കെ. ഹരീഷ്, വേണു വടകര, ശശി അക്കരാൽ, സുജിത് സോമൻ, പ്രജിത് സി, സി.കെ. രജീഷ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സെക്കന അൽ ജലാമി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ട്രഷറർ റിഷാദ് വലിയകത്ത് നന്ദി പറഞ്ഞു.

