കെ.പി.എ ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെയും പ്രവാസിശ്രീയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെയും പ്രവാസിശ്രീയുടെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച എട്ടാമത് കെ.പി.എ സ്നേഹസ്പർശം രക്തദാന ക്യാമ്പ് കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ നായർ ഉദ്ഘാടനം ചെയ്തു.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ച ചടങ്ങിൽ ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിൽ 70ഓളം പ്രവാസികൾ രക്തദാനവും പ്ലേറ്റ്ലറ്റ് ദാനവും നടത്തി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, നവാസ് കരുനാഗപ്പള്ളി, നിഹാസ്, നാരായണൻ, സൽമാബാദ് ഏരിയ പ്രസിഡന്റ് ലിനീഷ് പി. ആചാരി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ബ്ലഡ് ഡൊണേഷൻ കൺവീനർ വി.എം. പ്രമോദ്, കെ.പി.എ ഹമദ് ടൗൺ ഏരിയ ഭാരവാഹികളായ പ്രദീപ് കുമാർ, വിഷ്ണു, വിനീത്, രാഹുൽ, അനൂപ്, പ്രവാസിശ്രീ യൂനിറ്റ് ഭാരവാഹികളായ ജ്യോതി പ്രമോദ്, പ്രദീപ അനിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് കിഷോർ കുമാർ സ്വാഗതം പറഞ്ഞു.

