കെ.പി.എ ബഹ്റൈൻ ഏഴാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പ്
മനാമ: ബലിപെരുന്നാൾ ആഘോഷത്തിെന്റ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
കിങ് ഹമദ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഏഴാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് നോർക്ക ബഹ്റൈൻ ജനറൽ കൺവീനർ കെ.ടി സലിം ഉത്ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്യാമ്പിൽ 100ഓളം പ്രവാസികൾ രക്തദാനവും േപ്ലറ്റ്ലറ്റ് ദാനവും നടത്തി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനൂബ് തങ്കച്ചൻ, നാരായണൻ, ലിനീഷ് പി. ആചാരി, രതിൻ തിലക് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ഏരിയ കോഓർഡിനേറ്റർമാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി, വി.എം പ്രമോദ്, കെ.പി.എ ഹമദ് ടൗൺ ഏരിയ ഭാരവാഹികളായ പ്രദീപ്, രാഹുൽ, വിഷ്ണു, വിനീത് എന്നിവർ നേതൃത്വം നൽകി.
പ്രവാസിശ്രീ അംഗങ്ങളായ ജ്യോതി പ്രമോദ്, ജിബി ജോൺ, ബിനിത അജിത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

