പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ‘ഗാനസല്ലാപം’ സംഘടിപ്പിക്കുന്നു
text_fieldsമനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകൾ (കാലിക്കറ്റ് കമ്യൂണിറ്റി ബഹ്റൈൻ) കഴിഞ്ഞ മാസം ആരംഭിച്ച ‘ഗാന സല്ലാപ’ത്തിന്റെ ജനുവരി മാസത്തെ എപ്പിസോഡ് ഈ ജനുവരി 29 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക്, സെഗയയിലെ ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടക്കും. പാട്ടും പറച്ചിലുമായൊരു വാരാന്ത്യരാവ്.
ബഹ്റൈനിലുള്ള ഗായകരും സംഗീതാസ്വാദകരുമായ ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ‘ഗാന സല്ലാപം’ ഒരുക്കുന്നത്. പരിമിതമായ ആസ്വാദകരേയും പാട്ടുകാരേയും മാത്രമേ ഓരോ എപ്പിസോഡിലും ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണന. സംഗീതം ഇഷ്ടപ്പെടുന്നവരെയും പാട്ടുകാരെയും ‘ഗാനസല്ലാപ’ത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും, കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും +973 3435 3639 / +973 3464 6440 / +973 3361 0836 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

