കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ വിവിധ ദേശക്കാരും ഭാഷക്കാരുമായ 500ൽപരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 7.30 മുതൽ ഉച്ചക്ക് ഒരുമണിവരെ നീണ്ടുനിന്ന ക്യാമ്പിൽ 30 ദിനാറിൽ കൂടുതൽ ചെലവു വരുന്ന ടെസ്റ്റുകളാണ് സൗജന്യമായി നടത്തിയത്.
ഷിഫാ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു.ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് എഫ്.എം ഫൈസൽ, കുടുംബ സൗഹൃദ വേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട്, കണ്ണൂർ സർഗവേദി പ്രസിഡന്റ് അജിത്കുമാർ, സാമൂഹിക പ്രവർത്തകരായ യു.കെ. അനിൽ, വി.സി. ഗോപാലൻ, മെഡിക്കൽ ക്യാമ്പ് കൺവീനർ രാജീവ് കോഴിക്കോട്, ലേഡീസ് വിങ് പ്രസിഡന്റ് രാജലക്ഷ്മി, സെക്രട്ടറി അസ്ല നിസാര്, വൈസ് പ്രസിഡന്റുമാരായ അനിൽ മടപ്പള്ളി, അഷ്റഫ് പുതിയ പാലം, ജോ. സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് അരകുളങ്ങര, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് കുറിഞ്ഞാലിയോട്, മെംബർഷിപ് സെക്രട്ടറി ജ്യോജീഷ് എന്നിവർ സംസാരിച്ചു. രമേശ് പയ്യോളി, സുബീഷ് മടപ്പള്ളി, കാസിം കല്ലായി, രാജേഷ്, ജാബിർ, വികാസ്, മൊയ്തീൻ, വൈഷ്ണവി ശരത്, ഷൈനി ജോണി, മൈമൂന കാസിം എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും പറഞ്ഞു.

