ആഘോഷമായി കോഴിക്കോട് ഫെസ്റ്റ്
text_fieldsകോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ 14ാം വാർഷികാഘോഷമായ കോഴിക്കോട് ഫെസ്റ്റിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ 14ാം വാർഷികാഘോഷമായ ‘കോഴിക്കോട് ഫെസ്റ്റ് -23’ കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചു.
ബഹ്റൈൻ പാർലമെന്റ് സെക്കന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി താമരശേരി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഗ്ലോബൽ അരാഡ്കോ എം.ഡി രഞ്ജീവ് ലക്ഷ്മൺ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മോനി ഒടികണ്ടത്തിൽ, ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, ഒ.ഐ.സി.സി രക്ഷാധികാരി രാജു കല്ലുംപുറം, ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഷെമിലി പി. ജോൺ, ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ പ്രതിനിധി ഷഹബാസ്, രക്ഷാധികാരികളായ വി.സി ഗോപാലൻ, രമേശ് പയ്യോളി, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് കുറിഞ്ഞാലിയോട്, പ്രോഗ്രാം കൺവീനർ കാസിം കല്ലായി, വൈസ് പ്രസിഡന്റുമാരായ അനിൽ മടപ്പള്ളി, അഷ്റഫ് കോഴിക്കോട്, ജോ. സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് അരകുളങ്ങര, മെംബർഷിപ് സെക്രട്ടറി ജോജീഷ് മേപ്പയൂർ, ലേഡീസ് വിങ് പ്രസിഡന്റ് രാജലക്ഷ്മി സുരേഷ്, സെക്രട്ടറി അസ്ല നിസാർ, ട്രഷറർ വൈഷ്ണവി ശരത് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും പറഞ്ഞു. എഫ്.എം. ഫൈസൽ, സന്ധ്യാ രാജേഷ് എന്നിവർ അവതാരകരായിരുന്നു. ബാലവേദി കുട്ടികളുടെ ഒപ്പന, ഡാൻസ്, ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിലുള്ള ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾ, ഒപ്പന, കരോക്കേ പാട്ടുകൾ, ചാക്യാർ കൂത്ത്, പ്രശസ്ത നാടക സംവിധായകൻ രമേശ് ബേബി കുട്ടൻ അണിയിച്ചൊരുക്കിയ ‘പറയി പെറ്റ പന്തിരുകുലം’ എന്ന നാടകം എന്നിവ അരങ്ങേറി.
ബഹ്റൈനിലെ വിവിധ സംഘടന നേതാക്കളായ റഷീദ് മാഹി, ജ്യോതി മേനോൻ, ബിനു കുന്നന്താനം, മണിക്കുട്ടൻ, രാജീവൻ, തോമസ് ഫിലിപ്പ്, സുഭാഷ്, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര തുടങ്ങിയവർസംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനിൽ കോഴിക്കോട്, ബഷീർ ഉള്ളിയേരി, സുബീഷ് മടപ്പള്ളി, രാജേഷ് ഒഞ്ചിയം, രാജീവ് കോഴിക്കോട്, റോഷിത് അത്തോളി, ജാബിർ കൊയിലാണ്ടി, റംഷാദ്, വികാസ്, മൊയ്ദീൻ പേരാമ്പ്ര, സജേഷ്, ജിജേഷ്, രഞ്ജുഷ രാജേഷ്, ജിഷ ബിജു, മൈമൂന കാസിം, ഗ്രീഷ്മ ജോജീഷ്, സിദിന ബിനീഷ്, രെഗിന വികാസ്, ഷെസി രാജേഷ്, ശില്പ ലിധിൻ, ജിഷാ ജിതേന്ദ്രൻ, അനുഷ്മ പ്രശോബ്, ഷൈനി ജോണി, മിനി ജ്യോതിഷ്, ഫാസില ഖാദർ, ദീപ അജേഷ്, മഞ്ജുഷ രാജീവൻ, അമൃത മോഹൻ, ഫാത്തിമ നവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

