കോഴിക്കോട് ഫെസ്റ്റ് 2k26 സ്വാഗതസംഘം
text_fieldsകോഴിക്കോട് ഫെസ്റ്റ് 2k26" സ്വാഗതസംഘ രൂപവത്കരണ പരിപാടിയിൽ നിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്റെ 15ാം വാർഷികാഘോഷ പരിപാടിയായ ‘കോഴിക്കോട് ഫെസ്റ്റ് 2k26’ ന്റ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഇ.വി. രാജീവനെ സ്വാഗതസംഘം ചെയർമാനായും സാമൂഹ്യപ്രവർത്തകനായ യു.കെ. അനിൽ കുമാറിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ ജനുവരി 23 വൈകുന്നേരം അഞ്ചു മുതൽ രാത്രി 12 മണിവരെയാണ് സംഗീതനൃത്ത സായാഹ്നം ഓറ ആർട്സിന്റെ ബാനറിൽ നടക്കുക. പ്രശസ്ത പിന്നണിഗായകൻ കൊല്ലം ഷാഫി നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ആയിരിക്കും മുഖ്യ ആകർഷണം. അസോസിയേഷൻ മെമ്പർമാർ അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും.
മനോജ് മയ്യന്നൂർ ആണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡൻറ് ജ്യോതിഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇ.വി. രാജീവൻ, ജനറൽ കൺവീനർ യു.കെ. അനിൽ കുമാർ, മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ, പ്രോഗ്രാം ചീഫ് കൺവീനർ രാജീവ് തുറയൂർ, അസിസ്റ്റന്റ് കൺവീനർമാർ അഷ്റഫ് പുതിയപാലം, രാജേഷ് ഒഞ്ചിയം. സ്റ്റേജ് കൺട്രോൾ ഫൈസൽ എഫ്.എം. എൻറർടെയിൻമെൻറ് സെക്രട്ടറി വികാസ്. മറ്റു രക്ഷാധികാരികൾ: മോനി ഒടികണ്ടത്തിൽ, അജിത് കുമാർ കണ്ണൂർ, ഗോപാലൻ വി.സി, ജോണി താമരശ്ശേരി, സുരേഷ് സുബ്രഹ്മണ്യൻ, സൈദ് ഹനീഫ്, ഗഫൂർ കൈപ്പമംഗലം. ഫൈസൽ എഫ്.എം പരിപാടികൾ നിയന്ത്രിച്ചു. ബഹ്റൈനിലെ മുഴുവൻ കലാ ആസ്വാദകരെയും ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

