കോഴിക്കോട് ഫെസ്റ്റ് 2k26 ഇന്ന്
text_fieldsകോഴിക്കോട് ഫെസ്റ്റ് 2k26ന് എത്തിച്ചേർന്ന പിന്നണി ഗായകൻ ഷാഫി കൊല്ലത്തെ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്റെ 15ാമത് വാർഷികാഘോഷം വിപുലമായ കലാപരിപാടികളോടെ ഇന്ന് വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽവെച്ച് നടക്കും.
ഓറ ആർട്സിന് കീഴിൽ നടത്തപ്പെടുന്ന മെഗാ ഷോയിൽ ചലച്ചിത്ര പിന്നണി ഗായകൻ ഷാഫി കൊല്ലം, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിജിത, മിഥുൻ മുരളീധരൻ, ചലച്ചിത്ര പിന്നണിഗായിക സ്മിത തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും, അസോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്റ്റേജ് ഷോ സംവിധായകനായ മനോജ് മയ്യന്നൂരാണ് പ്രോഗ്രാം സംവിധാനം നിർവഹിക്കുന്നത്. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം കാണാനായി ബഹ്റൈനിലെ മുഴുവൻ കലാസ്വാദകരെയും വൈകീട്ട് 5 മണി മുതൽ ഇന്ത്യൻ ക്ലബിലേക്ക് ക്ഷണിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ, ജനറൽ സെക്രട്ടറി ജ്യോജിഷ് മേപ്പയൂർ തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

