കോഴിക്കോട് ഫെസ്റ്റ് 25-26; സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
text_fields‘കോഴിക്കോട് ഫെസ്റ്റ് 25-26’ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിൽനിന്ന്
മനാമ: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 2025-26’ന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ഒ.ഐ.സി.സി ആസ്ഥാനത്ത് നടന്നു. സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം നിർവഹിച്ചു. തുടർന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ വർക്കിങ് പ്രസിഡന്റ് ബോബി പാറയിലിന് കൈമാറിക്കൊണ്ട് അദ്ദേഹം പ്രകാശന കർമം നിർവഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഫെസ്റ്റ് ജനറൽ കൺവീനർ പ്രവിൽ ദാസ് പി.വി സ്വാഗതം പറഞ്ഞു. 2025 നവംബർ 21ന് ആരംഭിക്കുന്ന ആഘോഷങ്ങൾ 2026 മാർച്ച് 27ന് നടക്കുന്ന സമാപന സമ്മേളനത്തോടെ പര്യവസാനിക്കും. കുട്ടികൾക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ, മുതിർന്നവർക്കായി പാചക മത്സരം, വോളിബാൾ -ക്രിക്കറ്റ് ടൂർണമെന്റുകൾ, വടംവലി മത്സരം, സെമിനാറുകൾ, വനിത സംഗമം, ലീഡർഷിപ് ക്യാമ്പ്, രക്തദാന ക്യാമ്പ്, പ്രതിനിധി സമ്മേളനം, പൊതു സമ്മേളനം, കലാപരിപാടികൾ തുടങ്ങി ബഹ്റൈനിലെ മുഴുവൻ പ്രവാസികൾക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഫെസ്റ്റ് പ്രോഗ്രാം കോഓഡിനേറ്റർ ഷമീം കെ.സി പറഞ്ഞു.
പ്രോഗ്രാം കൺവീനർ വിൻസെന്റ് കക്കയം, ദേശീയ ഭാരവാഹികളായ മനു മാത്യു (സെക്രട്ടറി), സെയ്ത് എം.എസ് (ജനറൽ സെക്രട്ടറി - കോഴിക്കോട് ഇൻ ചാർജ്), ഗിരീഷ് കാളിയത്ത് (വൈസ് പ്രസിഡന്റ്), രഞ്ജൻ കച്ചേരി, റീജിത്ത് മൊട്ടപ്പാറ (സെക്രട്ടറിമാർ) എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ ജില്ല-നിയോജക മണ്ഡലം നേതാക്കളായ റംഷാദ് അയിലക്കാട് (മലപ്പുറം), സൽമാൻ ഫാരിസ് (പാലക്കാട്), അലക്സ് മഠത്തിൽ (പത്തനംതിട്ട), റഷീദ് മുയിപോത്ത് (പേരാമ്പ്ര), ഫാസിൽ കൊയിലാണ്ടി (കൊയിലാണ്ടി) എന്നിവരും സംസാരിച്ചു.
ജില്ല വൈസ് പ്രസിഡന്റുമാരായ രവി പേരാമ്പ്ര, അനിൽ കൊടുവള്ളി, കുഞ്ഞമ്മദ് കെ.പി, സെക്രട്ടറിമാരായ തസ്തക്കീർ, ഷാജി പി.എം, അഷ്റഫ് പുതിയപാലം, വാജിദ് എം, കൺവീനർമാരായ സുരേഷ് പി.പി, അസീസ് ടി.പി മൂലാട്, സുബിനാസ് കിട്ടു, ഷൈജാസ് എരമംഗലം, ബിജു കൊയിലാണ്ടി, അബ്ദുൽ സലാം മുയിപ്പോത്ത് എന്നിവരും മെംബർമാരായ എ.ടി.കെ അബ്ദുല്ല, രമേശ് വള്ളിയോത്ത് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. പ്രദീപ് മൂടാടി നന്ദി പറഞ്ഞു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

