കോഴിക്കോട് ജില്ല യു.ഡി.എഫ് കൺവെൻഷൻ ഇന്ന്
text_fieldsമനാമ: ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ബഹ്റൈൻ പ്രവാസ ലോകത്തെ യു.ഡി.എഫ് പോഷക സംഘടനകളായ ഒ.ഐ.സി.സി, കെ.എം.സി.സി, നൗക ബഹ്റൈൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വ്യാഴാഴ്ച രാത്രി ഒമ്പതിന് മനാമ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിലെ ഓഡിറ്റോറിയത്തിൽവെച്ച് പ്രവർത്തക കൺവെൻഷൻ നടക്കും.
കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന ഐക്യമുന്നണി സ്ഥാനാർഥികളായ രാഹുൽ ഗാന്ധി (വയനാട്), എം.കെ. രാഘവൻ (കോഴിക്കോട്), ഷാഫി പറമ്പിൽ (വടകര) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് കൺവെൻഷൻ. ബഹ്റൈനിലെ മുതിർന്ന യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുമെന്ന് കോഴിക്കോട് ജില്ല കമ്മിറ്റി നേതാക്കൾ അറിയിച്ചു.

