Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോഴിക്കോട് ജില്ല...

കോഴിക്കോട് ജില്ല യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

text_fields
bookmark_border
കോഴിക്കോട് ജില്ല യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
cancel

മനാമ: കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ബഹ്റൈൻ യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളും പങ്കെടുത്ത ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോഴിക്കോട് എം.പി എം.കെ രാഘവൻ, വടകര എം.പി ഷാഫി പറമ്പിൽ എന്നിവർ മുഖ്യാതികളായി. ഒ.ഐ.സി.സി ദേശീയ കമ്മറ്റി പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.

ജില്ലയിലുള്ള സ്ഥാനാർത്ഥികളായ അഡ്വ. കെ പ്രവീൺകുമാർ, വി.ടി സൂരജ്, കെ.എം അഭിജിത്ത്, പാറക്കൽ അബ്ദുല്ല, പി.കെ ഫിറോസ്, കെ.കെ രമ, വിദ്യാബാലകൃഷ്ണൻ, ഫാത്തിമ തഹ്ലിയ, പി.വി അൻവർ, എം.എ റസാക്ക്, കാസിം സി.കെ, തുടങ്ങിയ സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു. ജില്ല യു.ഡി.എഫ് കൺവീനർ ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു. ചെയർമാൻ ഷാജഹാൻ പരപ്പൻ അധ്യക്ഷത വഹിച്ചു. വിൻസന്‍റ് തോമസ് കക്കയം നന്ദി അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharaingulfnewsgulfnewsmalayalam
News Summary - Kozhikode District UDF Committee organized an election convention
Next Story