കോഴിക്കോട് ജില്ല പ്രവാസി ഫോറം ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
text_fieldsമനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എട്ട് എ സൈഡ് നോക്കൗട്ട് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 20, 21 തീയതികളിൽ ഹൂറ അൽ തീൽ ഗോസി ഗ്രൗണ്ടിലാണ് മത്സരം. ഒളിമ്പ്യൻ അബ്ദുറഹ്മാന്റെ ഓർമക്കായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ബഹ്റൈൻ ആസ്ഥാനമായുള്ള എട്ടു പ്രമുഖ ഇന്ത്യൻ പ്രഫഷനൽ ക്ലബുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഇതോടൊപ്പം കെ.പി.എഫ് വനിത വിഭാഗം ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ആക്ടിങ് സെക്രട്ടറി ജിതേഷ് ടോപ്മോസ്റ്റ്, പ്രോഗ്രാം കൺവീനർ സവിനേഷ്, ചീഫ് കോഓഡിനേറ്റർ ശശി അക്കരാൽ, വനിത വിഭാഗം കൺവീനർ രമ സന്തോഷ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചീഫ് കോഓഡിനേറ്റർ ശശി അക്കരാൽ 33947771, കൺവീനർ സവിനേഷ് 35059926, ടൂർണമെന്റ് കൺട്രോളർ ജെറി 34142880 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

