കോഴിക്കോട് ജില്ല പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ഉമ്മ് അൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 400ലധികം പേർ പ്രസ്തുത ക്യാമ്പ് പ്രയോജനപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
കെ.പി.എഫ് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. അമർജിത് കൗർ സന്ധു നിർവഹിച്ചു. മാധുരി പ്രകാശ് (ക്വാളിറ്റി എജുക്കേഷൻ സ്കൂൾ ഡയറക്ടർ) പുതിയതായി കെ.പി.എഫ് രജിസ്ട്രേഡ് ഗ്രൂപ്പിലേക്ക് അംഗങ്ങളായി എത്തിച്ചേർന്നവർക്കുള്ള മെംബർഷിപ് കാർഡിന്റെ വിതരണോദ്ഘാടനം മെംബർഷിപ് വിങ് കൺവീനർ മിഥുൻ നാദാപുരത്തിനു കൈമാറിക്കൊണ്ട് നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ഡോക്ടർ കൃതിക (കിംസ് ഹോസ്പിറ്റൽ അഡ്മിൻ), ഫ്രാൻസിസ് കൈതാരത്ത് (ബഹ്റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ), രക്ഷാധികാരികളായ കെ.ടി സലീം, യു.കെ ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ, കെ.പി.എഫ് ട്രഷറർ സുജിത് സോമൻ എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി അറിയിച്ചു. എക്സിക്യൂട്ടിവ് മെംബർമാരും വനിതാ വിങ് പ്രവർത്തകരും നേതൃത്വം നൽകിയ ക്യാമ്പിന്റെ കാര്യപരിപാടികൾ ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

