കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിങ് രൂപവത്കരിച്ചു
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിങ്ങിന് രൂപം നൽകി. അൽ സഫിർ ഹോട്ടലിൽ ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. കെ.ടി. സലീം റമദാൻ സന്ദേശം നൽകി. ജന. സെക്രട്ടറി വി.കെ. ജയേഷ് പുതിയ എക്സിക്യൂട്ടിവ് അംഗങ്ങളെയും വനിത അംഗങ്ങളെയും പരിചയപ്പെടുത്തി.
ലേഡീസ് വിങ് ജനറൽ കൺവീനറായി രമ സന്തോഷിനെയും ജോ. കൺവീനർമാരായി നീതു സുബിൻ, സജ്ന ഷനൂപ് എന്നിവരെയും കോഓഡിനേറ്ററായി ഷീജ നടരാജനെയും തെരഞ്ഞെടുത്തു. നിലവിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, ഫൈസൽ പാട്ടാണ്ടി, ശശി അക്കരാൽ, ജിതേഷ് ടോപ് മോസ്റ്റ്, അഖിൽ, പ്രജിത്, സവിനേഷ്, സിയാദ് അണ്ടിക്കോട്, പി.കെ. ഹരീഷ്, സുനിൽകുമാർ, അനിൽകുമാർ, സി. സുധീഷ് എന്നിവർ പങ്കെടുത്തു. വി.സി.ഗോപാലൻ സ്വാഗതവും ട്രഷറർ സുജിത് സോമൻ നന്ദിയും പറഞ്ഞു.

