കോഴിക്കോട് ജില്ല പ്രവാസി ഫോറം ബോധവത്കരണ ക്യാമ്പ് നടത്തി
text_fieldsമനാമ: ലോക വൃക്ക സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല പ്രവാസി ഫോറം ബോധവത്കരണ ക്ലാസും പരിശോധന ക്യാമ്പും നടത്തി. മൂന്ന് ദിവസങ്ങളിലായി ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ ക്യാമ്പ് കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു. നെഫ്രോളജിസ്റ്റ് ഡോ. തീരത് കുമാർ, കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. റയീസ് യൂസുഫ് ശൈഖ്, ഡോ. സാറാ ഫഖ്രെദ്ദീൻ, നഴ്സുമാരായ ഷരോൾ മറീനാ ഡിസൂസ, വിന്നി അലക്സാണ്ടർ, മരിയ ഏഞ്ചൽ ഫെർണാണ്ടോ, ജീന ജോൺ, രേവതി, അനു വർഗീസ്, ലിസി എന്നിവർ നേതൃത്വം നൽകി.
വി.സി. ഗോപാലൻ, ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാൽ, അഖിൽ താമരശ്ശേരി, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, പി.കെ ഹരീഷ്, സവിനേഷ്, ഫൈസൽ പാട്ടാണ്ടി, സുജിത് സോമൻ, പ്രജിത് സി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

