കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsകോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച
റിപ്പബ്ലിക് ദിനാഘോഷം
മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം സൽമാബാദിലെ ലേബർ ക്യാമ്പിൽ നൂറിൽപരം തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകി ആഘോഷിച്ചു. പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എഫ്.എം. ഫൈസൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
അസോസിയേഷൻ രക്ഷാധികാരികളായ വി.സി. ഗോപാലൻ, രമേശ് പയ്യോളി, മറ്റു ഭാരവാഹികളായ രാജലക്ഷ്മി സുരേഷ്, അഷ്റഫ് പുതിയങ്ങാടി, അനിൽ മടപ്പള്ളി, റിഷാദ് കോഴിക്കോട്, ജ്യോജീഷ്, ശ്രീജിത്ത് കുറിഞ്ഞാലിയോട് എന്നിവർ സംസാരിച്ചു.
ശ്രീജിത്ത് അരകുളങ്ങര, സുബീഷ്, രാജീവ്, കാസിം കല്ലായി, വികാസ്, ബിനിൽ, മൊയ്തീൻ, രാജേഷ്, ബഷീർ, റംഷാദ്, ജാബിർ, റോഷിത്, രമേശ് ബേബി കുട്ടൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും പറഞ്ഞു.

