കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമം നടത്തി
text_fieldsകോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമത്തിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ വിപുലമായ കലാപരിപാടികളോടെ കുടുംബസംഗമം നടത്തി. ‘കെ.ജെ.പി.എ കുടുംബസംഗമം 2025’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ 250ൽപരം മെംബർമാരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർമാരായ അഷ്റഫ് പുതിയ പാലം, വികാസ് എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം ആറിന് തുടങ്ങിയ കലാപരിപാടികളിൽ ജ്വാല മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും അംഗങ്ങൾ ചേർന്നുള്ള ഡാൻസ്, പാട്ട്, ഗെയിംസും മറ്റു കലാപരിപാടികളും അരങ്ങേറി. ഫുഡ് കൺവീനർ സലീം ചിങ്ങപുരത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണവുമുണ്ടായിരുന്നു.
രക്ഷാധികാരി ഗോപാലൻ വി.സി, ചീഫ് കോഓഡിനേറ്റർ ജോണി താമരശ്ശേരി, വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുറിഞ്ഞാലിയോട്, ലേഡീസ് വിങ് പ്രസിഡന്റ് മുബീന മൻഷീർ, ചീഫ് കോഓഡിനേറ്റർ സന്ധ്യ രാജേഷ്, അസി.സെക്രട്ടറി രാജീവ് തുറയൂർ, മെംബർഷിപ് സെക്രട്ടറി ബിനിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ രാജേഷ്, ശ്രീജിത്ത്, രാജീവ്, റോഷിത്, സുബീഷ്, മൊയ്ദു, ജാബിർ കൊയിലാണ്ടി, അജേഷ്, നികേഷ്, ബഷീർ, അതുൽ, രാജൻ, സന്തോഷ്, ഷെസി രാജേഷ്, ഉപർണ ബിനിൽ, ഷൈനി ജോണി, അരുണിമ ശ്രീജിത്ത്, റീഷ്മ ജോജീഷ്, രഞ്ജുഷ രാജേഷ്, റഗിന വികാസ്, അസ്ന റിഷാദ്, മിനി ജ്യോതിഷ്, അശ്വനി നികേഷ്, അനിത, ദീപ അജേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ട്രഷറർ റിഷാദ് കോഴിക്കോട് സംഗമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കു നന്ദി രേഖപ്പെടുത്തി. കോഴിക്കോട് ജില്ലക്കാരായ എല്ലാ പ്രവാസി സുഹൃത്തുക്കളെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷനിൽ അംഗത്വമെടുക്കാൻ എല്ലാ കോഴിക്കോട്ടുകാരോടും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

