കോഴിക്കോട് ജില്ല പ്രവാസ ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകോഴിക്കോട് ജില്ല പ്രവാസ ഫോറം മെഗാ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) അൽഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ മനാമ സെട്രൽ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുന്നൂറിലധികം പേർ രക്ത പരിശോധന നടത്തിയ ക്യാമ്പിൽ തുടർന്നു വരുന്ന പത്ത് ദിവസങ്ങളിൽ ഡോക്ടറുടെ സേവനവും സൗജന്യമായിരിക്കും. ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെ.പി.എഫ് ആക്റ്റിങ് പ്രസിഡന്റ് ഷാജി പുതുക്കുടി അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതവും ഡോ. അമർജിത്ത് കൗർ സന്തു, ഡോ. ഗോപിനാഥ മേനേൻ, ഫ്രാൻസിസ് കൈതാരത്ത്, സുജിത്ത് സോമൻ (ട്രഷറർ), കെ.പി.എഫ് രക്ഷാധികാരികളായ കെ.ടി സലീം, ജമാൽ കുറ്റിക്കാട്ടിൽ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ്, കിഷോർ എന്നിവർ ആശംസകളും അറിയിച്ചു. കെ.പി.എഫ് ചാരിറ്റി വിങ്, എക്സിക്യൂട്ടിവ് മെംബേഴ്സ്, ലേഡീസ് വിങ് പ്രതിനിധികൾ എന്നിവർ ചേർന്ന് ക്യാമ്പ് വിജയിപ്പിച്ചു. കെ പി എഫ് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളി കുളങ്ങര നന്ദി അറിയിച്ച ക്യാമ്പ് സംഗീത റോഷിൽ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

