കോഴിക്കോട് ജില്ല പ്രവാസി ഫോറം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചപ്പോൾ
മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ.ടി. സലിം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, സ്പോർട്സ് വിങ് കൺവീനർ സുധി ചാത്തോത്ത് എന്നിവർ എംബസിയിൽവെച്ച് കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലമും സന്നിഹിതനായിരുന്നു.
കെ.പി.എഫ് അംഗങ്ങൾക്കും പൊതുസമൂഹത്തിനുമായി ചെയ്തുവരുന്ന ജീവകാരുണ്യ, കല-സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസഡറെ ധരിപ്പിച്ചു.
പാസ്പോർട്ട് പുതുക്കിക്കിട്ടാൻ ഇപ്പോൾ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്പോർട്ട് ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് അംബാസഡറോട് അഭ്യർഥിച്ചതായും കെ.പി.എഫ് ഭാരവാഹികൾ അറിയിച്ചു.

