കൊയിലാണ്ടിക്കൂട്ടം അവാലി കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി
text_fieldsകൊയിലാണ്ടിക്കൂട്ടം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹൃദയശാസ്ത്രക്രിയക്ക് അത്യാവശ്യമായി രക്തം ആവശ്യമുണ്ടെന്ന അവാലി ബ്ലഡ് ബാങ്കിലെ അറിയിപ്പ് പ്രകാരം കൊയിലാണ്ടിക്കൂട്ടം ഒരുക്കിയ ക്യാമ്പിൽ നാൽപ്പതോളം പേർ രക്തം നൽകി.
ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രഷറർ നൗഫൽ നന്തി, ക്യാമ്പ് കോഓഡിനേറ്റർ പി.കെ. ഹരീഷ്, വർക്കിങ് പ്രസിഡന്റ് രാകേഷ് പൗർണമി, വർക്കിങ് സെക്രട്ടറി അരുൺ പ്രകാശ്, ചാരിറ്റി കൺവീനർ ഇല്യാസ് കൈനോത്ത്, മീഡിയ കൺവീനർ ശിഹാബ് പ്ലസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജബ്ബാർ കുട്ടീസ്, ആബിദ് കുട്ടീസ്, പി.വി. ഷഹദ്, വനിത വിഭാഗം കൺവീനർ ആബിദ ഹനീഫ്, അംഗങ്ങളായ ഷംന ഗിരീഷ്, അരുണിമ രാകേഷ്, സിന്ത ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
രക്തദാന ക്യാമ്പിൽ പങ്കെടുത്ത മുഴുവനാളുകൾക്കും ഭാരവാഹികളും ബ്ലഡ് ബാങ്ക് അധികൃതരും നന്ദി രേഖപ്പെടുത്തി.

