വയനാട്ടിലെ പ്രളയബാധിതർക്കായി ’കൊയിലാണ്ടി കൂട്ടം’ കുടുംബാംഗങ്ങൾ ഒത്തുകൂടി
text_fieldsമനാമ: പ്രളയത്തിൽ ഏറെ നാശം സംഭവിച്ച വയനാട് മേൽമുറി കുറിച്യർ ഭാഗത്തു കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി നിർമിച്ചു നൽകുന്ന ഷെൽട്ടർ നിർമാണത്തിന് സഹായം നല്കാൻ ബഹ്‌റൈനിലെ കൊയിലാണ്ടി കൂട്ടം പ്രവർത്തകർ കുടുംബ സംഗമം നടത്തി. സഗയ്യ റെസ്റ്റോറൻറിൽ നടന്ന ഒത്തുചേരലിൽ നിസാം കാലിക്കറ്റ് , ജനീഷ് കുട്ടനാട്, റെനീഫ് പള്ളിക്കര , ജബ്ബാർ കുട്ടീസ് , ഗഫൂർ പട്ടാമ്പി, മർവ ഗഫൂർ, ഫാത്തിമ നിസാർ , അബ്ദുള്ള ജാസ്സിം, അബ്ദുള്ള മുഹ്സിൻ തുടങ്ങിയവർ അവതരിപ്പിച്ച കലാപരിപാടിയും ഉണ്ടായിരുന്നു.
കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻറ് ഗിരീഷ് കാളിയത്തിെൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ചെയർമാൻ കെ.ടി. സലിം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും ഷറർ നൗഫൽ നന്തി നന്ദിയും രേഖപ്പെടുത്തി. അജയകൃഷ്ണൻ, അസീൽ അബ്ദുൾറഹ്മാൻ , ചന്ദ്രൻ തിക്കോടി, ഗ്ലോബൽ കമ്മിറ്റി അംഗം ജെ.പി.കെ. തിക്കോടി എന്നിവർ ആശംസകൾ നേർന്നു. തസ്‌നീം ജന്നത്ത്, ആബിദ് കുട്ടീസ്, ബിജു വി.എൻ, ഫൈസൽ ഇയഞ്ചേരി, ഹരീഷ് പി കെ , രാകേഷ് പൗർണമി, തൻസീൽ എം വി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
