Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാരുണ്യം ചൊരിയുന്ന കരങ്ങൾക്കൊരു കൈത്താങ്ങ്
cancel
camera_alt?????????? ????????

മ​നാ​മ: കോ​വി​ഡ്​ കാ​ല​ത്ത്​ സ്വ​ദേ​ശി​യെ​ന്നോ വി​ദേ​ശി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​രു​ണ്യ​ത്തി ​​െൻറ ക​ര​ങ്ങ​ൾ നീ​ട്ടു​ന്ന ബ​ഹ്​​റൈ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്​ ത​​​േ​ൻ​റ​താ​യ കൈ​ത്താ​ങ്ങ്​ ന​ൽ​കി ബ​ഹ്​​റൈ​ന ി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി. അ​ൽ ന​മ​ൽ ആ​ൻ​ഡ്​​ വി.​കെ.​എ​ൽ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ്​ കു​ര്യ​നാ​ണ്​ കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​വ​രെ പാ​ർ​പ്പി​ക്കു​ന്ന​തി​നും ത​​െൻറ ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള ഹോ​ട്ട​ലും എ​ട്ടു കെ​ട്ടി​ട​ങ്ങ​ളും സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​റി​ന്​ വി​ട്ടു​ന​ൽ​കി​യ​ത്. ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ഹി​ദ്ദ്​ മേ​ഖ​ല​യി​ലെ എ​ട്ടു കെ​ട്ടി​ട​ങ്ങ​ളി​ലെ 253 മു​റി​ക​ളാ​ണ്​ ന​ൽ​കി​യ​ത്. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​ന്​ വി​ട്ടു​ന​ൽ​കി​യ 164 മു​റി​ക​ളു​ള്ള പാ​ർ​ക്ക്​ റെ​ജി​സ്​ ഹോ​ട്ട​ലി​നെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ താ​ൽ​ക്കാ​ലി​ക ചി​കി​ത്സ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ക​ണ്ടു​തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ചി​കി​ത്സ​ക്കും ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​ത്തി​നും ആ​വ​ശ്യ​മാ​യ സ്​​ഥ​ല​ങ്ങ​ൾ ക​രു​തി​വെ​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ശ്ര​മം​തു​ട​ങ്ങി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​ട്ടു കെ​ട്ടി​ട​ങ്ങ​ളും ഹോ​ട്ട​ലും സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കാ​ൻ വ​ർ​ഗീ​സ്​ കു​ര്യ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.


സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി​ക​ളെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ച്ച്​ ക​രു​ണ കാ​ണി​ക്കു​ന്ന ബ​ഹ്​​റൈ​ൻ ഭ​ര​ണ​കൂ​ട​ത്തി​നോ​ടു​ള്ള ന​ന്ദി​സൂ​ച​ക​മാ​യാ​ണ്​ കെ​ട്ടി​ട​ങ്ങ​ളും ഹോ​ട്ട​ലും വി​ട്ടു​ന​ൽ​കി​യ​തെ​ന്ന്​ വ​ർ​ഗീ​സ്​ കു​ര്യ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​പ്രീം എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​രു​ത്തു​പ​ക​രാ​നും കൂ​ടി​യാ​ണ്​ ഇൗ ​പ്ര​വൃ​ത്തി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ്​ കി​രീ​ടാ​വ​കാ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​ത്. ബ​ഹ്​​റൈ​നി​ലെ ബി​സി​ന​സു​കാ​ർ എ​ല്ലാ രീ​തി​യി​ലും ഇ​തി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്നും വ​ർ​ഗീ​സ്​ കു​ര്യ​ൻ പ​റ​ഞ്ഞു.


കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന്​ ക​ഷ്​​ട​പ്പാ​ട്​ അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ നി​ര​വ​ധി സ​ഹാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​തി​ന​കം​ത​ന്നെ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള സ​ർ​ക്കാ​റി​​െൻറ കീ​ഴി​ലെ നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ്​ ഡെ​സ്​​ക്കി​ലും അ​ദ്ദേ​ഹം അം​ഗ​മാ​ണ്. കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ഒ​രു​കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvargheese kuruyan#Covid19
News Summary - kovid-vargheese kuruyan-bahrain-gulf news
Next Story