താൽക്കാലിക ആശുപത്രി തയാർ
text_fieldsമനാമ: കോവിഡ്-19 ബാധിത രാജ്യങ്ങളിൽനിന്ന് എത്തുന്നവരെ താമസിപ്പിച്ച് ചികിത്സിക്കുന ്നതിന് സിത്രയിൽ താൽക്കാലിക ആശുപത്രി തയാറായി.
ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഇൗദ് അൽ സലേഹ് ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തി. 3000ത്തോളം പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇറാനിലുള്ള ബഹ്റൈൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.
ഇവരുടെ ആദ്യ സംഘം ചൊവ്വാഴ്ച എത്തും. രോഗബാധിത രാജ്യങ്ങളിൽനിന്ന് വിമാനത്താവളത്തിലെത്തുന്ന എല്ലാവരെയും താൽക്കാലിക ആശുപത്രിയിലെത്തിച്ച് പരിശോധിക്കും. രോഗം സ്ഥിരീകരിക്കുന്നവരെ െഎെസാലേഷൻ വാർഡിലേക്കു മാറ്റും. രോഗലക്ഷണങ്ങളുള്ളവരെയും പ്രത്യേക നിരീക്ഷണത്തിലാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
