മന്ത്രിസഭ യോഗം :കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് സഹായം; ഹമദ് രാജാവിെൻറ ഉത്തരവ് സ്വാഗതം ചെയ്തു
text_fieldsമനാമ: കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് സഹായം നല്കാന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ യുടെ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന ്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ആദ്യമായി ഓണ്‍ ലൈനില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍, ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ അകറ്റുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ വിലയിരുത്തി. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതായി വിലയിരുത്തുകയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർക്ക് ആദരവ് അർപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ നിര്‍ദേശമനുസരിച്ച്, ഏപ്രില്‍ അഞ്ച് ലോക മനസ്സാക്ഷി ദിനമായി ആചരിക്കുന്നതിന് യു.എന്‍ എടുത്ത തീരുമാനം പ്രായോഗികമാക്കുന്ന വേളയില്‍ ലോകത്ത് സമാധാനത്തിെൻറയും സ്നേഹത്തിെൻറയും സംസ്കാരം വളര്ത്താനിടയാകട്ടെയെന്ന് ആശംസിച്ചു. സുസ്ഥിര വികസനത്തെ ശക്തിപ്പെടുത്തുന്നതിനും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ലോകം മുന്നോട്ടുപോകുന്നതിനും ഇത്തരമൊരു ദിനാചരണം നിമിത്തമാകട്ടെയെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള ബഹ്റൈനികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികളെടുക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്തു. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഇതിനായി അവലംബിക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയത്.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിനുള്ള തീരുമാനവും അവരുടെ കുടുംബങ്ങള്‍ക്ക് വലിയ സന്തോഷമാണ് നല്‍കിയിട്ടുള്ളത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ബഹ്റൈനികളെ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള വഴികളാണ് സര്‍ക്കാര്‍ തേടുന്നതെന്ന് കിരീടാവകാശി വ്യക്തമാക്കി. കോവിഡ് -19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍, വിദേശ രാജ്യങ്ങളിലുള്ള ബഹ്റൈനികളെ തിരികെയെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഹൂതി മിലീഷ്യകള്‍ സൗദിക്കുനേരെ നടത്തിയ മിസൈലാക്രമണത്തെ കാബിനറ്റ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മര്യാദക്കും മതശാസനകള്‍ക്കും വിരുദ്ധമായ നടപടിയാണ് ഹൂതികളില്‍ നിന്നുമുണ്ടായിട്ടുള്ളതെന്നും ഇത്തരം നീക്കങ്ങള്‍ മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുമെന്നും കാബിനറ്റ് അംഗങ്ങള്‍ പ്രതികരിച്ചു. 2019ലെ സാമ്പത്തിക റിപ്പോര്‍ട്ട് ധനമന്ത്രി അവതരിപ്പിച്ചു. മൊത്തം ആഭ്യന്തര ഉല്പാദനത്തില് 1.8 ശതമാനം വര്‍ധന രേപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എണ്ണ മേഖലയില്‍ 2.2 ശതമാനവും എണ്ണയിതര മേഖലയില്‍ 1.7 ശതമാനവുമാണ് വളർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
