വീ​ട്ടു​നി​രീ​ക്ഷ​ണം ലം​ഘി​ച്ച ഡോ​ക്ട​ര്‍ക്ക് ത​ട​വും പി​ഴ​യും നാ​ടു​ക​ട​ത്ത​ലും 

09:54 AM
09/04/2020

മ​നാ​മ: കോ​വി​ഡ് 19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന നി​ര്‍ദേ​ശം ലം​ഘി​ച്ച ഡോ​ക്​​ട​ര്‍ക്കെ​തി​രെ ത​ട​വും പി​ഴ​യും നാ​ടു​ക​ട​ത്ത​ലും ലോ​വ​ര്‍ ക്രി​മി​ന​ല്‍ കോ​ട​തി വി​ധി​ച്ച​താ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ദ്നാ​ന്‍ അ​ല്‍ വി​ദാ​ഇ അ​റി​യി​ച്ചു. ഒ​രു മാ​സം ത​ട​വും 2,000 ദീ​നാ​ര്‍ പി​ഴ​യും ശി​ക്ഷാ കാ​ലാ​വ​ധി​ക്ക് ശേ​ഷം നാ​ടു​ക​ട​ത്താ​നു​മാ​ണ് വി​ധി. 

കൊ​റോ​ണ ബാ​ധി​ത രാ​ജ്യ​ത്തു​നി​ന്നു​മെ​ത്തി​യ ഡോ​ക്​​ട​റു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധി​ക്കു​ക​യും 14 ദി​വ​സം വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ഇ​ത് ലം​ഘി​ച്ച് ത​​െൻറ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ​ത്തു​ക​യും രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും സ​ഹ ജീ​വ​ന​ക്കാ​രു​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്ത​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 

Loading...
COMMENTS