Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ മു​ത​ലെ​ടു​ത്ത്​ ത​ട്ടി​പ്പു​കാ​രും

text_fields
bookmark_border
കോ​വി​ഡ്​ മു​ത​ലെ​ടു​ത്ത്​ ത​ട്ടി​പ്പു​കാ​രും
cancel

മ​​നാ​​മ: കോ​​വി​​ഡ്​​​കാ​​ലം മു​​ത​​ലെ​​ടു​​ത്ത്​ ത​​ട്ടി​​പ്പു​​കാ​​രും. ഫേ​​സ്​ മാ​​സ്​​​ക്കും മ​​റ് റു പ്ര​​തി​​രോ​​ധ​​സാ​​മ​​ഗ്രി​​ക​​ളും ന​​ൽ​​കാ​​മെ​​ന്ന്​​ പ​​റ​​ഞ്ഞാ​​ണ്​ ത​​ട്ടി​​പ്പ്. ഫേ​​സ്​​​ബു​ ​ക്ക്, വാ​​ട്​​​സ്​​​ആ​​പ്​​ തു​​ട​​ങ്ങി​​യ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ്​ ഇൗ ​​സം​​ഘം വി​​ഹ​​രി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​രം സം​​ഘ​​ത്തി​​ൽ​​പെ​​ട്ട മൂ​​ന്നു​​പേ​​രെ ക​​ഴി​​ഞ്ഞ ദി​​വ​​സം ദു​​ബൈ പൊ​​ലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തി​​രു​​ന്നു. വ്യാ​​ജ മാ​​സ്ക്, ഗ്ലൗ​​സ്​ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ്​ സം​​ഘ​​ത്തി​​ൽ​​നി​​ന്ന്​ ക​​ണ്ടെ​​ത്തി​​യ​​ത്. വാ​​ട്​​​സ്​​​ആ​​പ്പി​​ലെ ഒാ​​ൺ​​ലൈ​​ൻ ട്രേ​​ഡി​​ങ്​ ഗ്രൂ​​പ്പു​​ക​​ളി​​ലാ​​ണ്​ ഇ​​വ​​ർ ത​​ട്ടി​​പ്പു​​മാ​​യി എ​​ത്തു​​ന്ന​​ത്. ഫേ​​സ്​​​ബു​​ക്കി​​ൽ പ​​ര​​സ്യം ന​​ൽ​​കി​​യാ​​ണ്​ ഇ​​വ​​ർ ഇ​​ര​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​ത്. ഫേ​​സ്​​​ബു​​ക്കി​​ൽ ചാ​​റ്റ്​ ചെ​​യ്യു​​ന്ന​​വ​​രോ​​ട്​ വാ​​ട്​​​സ്​​​ആ​​പ്​​ ന​​മ്പ​​ർ ആ​​വ​​ശ്യ​​പ്പെ​​ടും. പി​​ന്നീ​​ട്​ ഇൗ ​​ന​​മ്പ​​റി​​ലൂ​​ടെ​​യാ​​യി​​രി​​ക്കും ത​​ട്ടി​​പ്പു​​കാ​​ർ ഇ​​ര​​യെ വീ​​ഴ്​​​ത്താ​​ൻ ശ്ര​​മി​​ക്കു​​ക. എ​​ത്ര മാ​​സ്​​​ക്​ വേ​​ണ​​മെ​​ങ്കി​​ലും ത​​രാ​​മെ​​ന്നും മാ​​ർ​​ക്ക​​റ്റി​​ലേ​​തി​​നേ​​ക്കാ​​ൾ കു​​റ​​ഞ്ഞ വി​​ല ന​​ൽ​​കി​​യാ​​ൽ മ​​തി​​യെ​​ന്നു​​മാ​​ണ്​ വാ​​ഗ്​​​ദാ​​നം.


മു​​ഴു​​വ​​ൻ തു​​ക​​യും അ​​ട​​ക്ക​​ണ​​മെ​​ന്ന്​ സം​​ഘം തു​​ട​​ക്ക​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടും. ത​​യാ​​റാ​​കാ​​ത്ത​​വ​​രോ​​ട്​ പ​​കു​​തി കൊ​​ടു​​ത്താ​​ൽ മ​​തി​​യെ​​ന്നു​ പ​​റ​​യും. ഇ​​തി​​നും വ​​ഴ​​ങ്ങി​​യി​​ല്ലെ​​ങ്കി​​ൽ 30 ശ​​ത​​മാ​​നം ആ​​ദ്യം അ​​ട​​ച്ചാ​​ൽ മ​​തി​​യെ​​ന്നാ​​യി​​രി​​ക്കും വാ​​ഗ്​​​ദാ​​നം. ഒ​​ടു​​വി​​ൽ കാ​​ർ​​ഗോ ചാ​​ർ​​ജ്​ മാ​​ത്രം ആ​​ദ്യം അ​​ട​​ച്ചാ​​ൽ മ​​തി​​യെ​​ന്ന നി​​ല​​യി​​ലേ​​ക്ക്​ എ​​ത്തും. അ​​ന്താ​​രാ​​ഷ്​​​ട്ര വി​​മാ​​ന സ​​ർ​​വി​​സു​​ക​​ൾ നി​​ല​​ച്ച​​തൊ​​ന്നും ത​​ട്ടി​​പ്പു​​കാ​​ർ​​ക്ക്​ വി​​ഷ​​യ​​മ​​ല്ല. ലോ​​ക​​ത്തി​​െൻറ ഏ​​തു​ ഭാ​​ഗ​​ത്തേ​​ക്കും ഒാ​​ർ​​ഡ​​ർ എ​​ത്തി​​ക്കു​​മെ​​ന്നാ​​ണ്​ ഇ​​വ​​ർ പ​​റ​​യു​​ക. ബ​​ഹ്​​​റൈ​​നി​​ലേ​​ക്ക്​ നാ​​ലു​ ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ മാ​​സ്​​​ക്​​ എ​​ത്തി​​ക്കു​​മെ​​ന്നാ​​ണ്​ ഇ​​വി​​ടെ നി​​ന്ന്​ ചാ​​റ്റ്​ ചെ​​യ്​​​ത ഒ​​രാ​​ളോ​​ട്​ പ​​റ​​ഞ്ഞ​​ത്.
ലോ​​ട്ട​​റി അ​​ടി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു​ പ​​റ​​ഞ്ഞു​​ള്ള ത​​ട്ടി​​പ്പു​​ക​​ളും ഇ​​തി​​നി​​ട​​യി​​ൽ ന​​ട​​ക്കു​​ന്നു​​ണ്ട്. പ്ര​​മു​​ഖ ഹൈ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റു​​ക​​ളു​​ടെ പേ​​രി​​ലും ത​​ട്ടി​​പ്പു​​കാ​​ർ രം​​ഗ​​ത്തെ​​ത്തു​​ന്നു​​ണ്ട്. അ​​വ​​രു​​ടെ ലോ​​ട്ട​​റി അ​​ടി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന്​ പ​​റ​​ഞ്ഞാ​​ണ്​ ഇ​​വ​​ർ വാ​​ട്​​​സ്​​​ആ​​പ്പി​​ൽ വി​​ളി​​ക്കു​​ന്ന​​ത്. സ​​മ്മാ​​നം കി​​ട്ട​​ണ​​മെ​​ങ്കി​​ൽ നി​​ശ്ചി​​ത തു​​ക അ​​ട​​ക്ക​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ടും. കെ​​ണി അ​​റി​​യാ​​തെ പ​​ണം കൊ​​ടു​​ത്ത്​ കു​​ടു​​ങ്ങി​​യ​​വ​​ർ നി​​ര​​വ​​ധി​​യു​​ണ്ട്. വാ​​ട്സ്​​​​ആ​​പ്​​ ആ​​ണ്​ ത​​ട്ടി​​പ്പു​​കാ​​രു​​ടെ മു​​ഖ്യ വി​​ഹാ​​ര​​കേ​​ന്ദ്രം. പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത ന​​മ്പ​​റു​​ക​​ളി​​ൽ​​നി​​ന്ന്​ വ​​രു​​ന്ന കാ​​ളു​​ക​​ൾ എ​​ടു​​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണ്​ ഇ​​തി​​ന്​ പ​​രി​​ഹാ​​ര​​മാ​​ർ​​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-bahrain-gulf news
Next Story